ഭാര്യ പിണങ്ങിപ്പോയി; ഉള്ളിൽ പക സൂക്ഷിച്ച് ഭർത്താവ്; റെയിൽവേയിൽ ജോലി കിട്ടിയതോടെ തന്നെ കളഞ്ഞെന്ന്; കൂടെ മറ്റൊരു വെളിപ്പെടുത്തലും; എന്റെ..പൊന്ന് സാറുമാരെ എനിക്ക് ഒന്നും അറിയാൻപാടില്ലെന്ന് ഭാര്യ; യുവതി ജോലി ഒപ്പിച്ചത് അടവ്; സസ്‌പെൻഡ് ചെയ്ത് ഓഫീസർമാർ; ചോദിച്ചുവാങ്ങിയ മധുരപ്രതികാരം ഇങ്ങനെ!
ജയ്പുര്‍: ഈ വർത്തമാനകാലഘട്ടത്തിൽ ബന്ധങ്ങൾക്ക് പോലും പണത്തിന്റെ വിലയെ ഉള്ളു. പണവും നല്ല ജോലിയും ഇല്ലെങ്കിൽ സമൂഹത്തിൽ ഒന്നും നേടാൻ സാധിക്കില്ല. ചില ബന്ധങ്ങളിൽ സംഭവിക്കുന്നത് എല്ലാ അനുകുല്യങ്ങളും കൈപ്പറ്റിയ ശേഷം പണി കൊടുത്ത് മുങ്ങുന്നവർ ധാരാളം പേർ ഉണ്ട്. അങ്ങനെയൊരു സംഭവമാണ് ജയ്‌പ്പുരിൽ നടന്നിരിക്കുന്നത്. സംഭവം ഇങ്ങനെ
തന്റെ ഭാര്യക്ക് താൻ അനധികൃതമായി ഇന്ത്യൻ റെയിൽവേയില്‍ ജോലി വാങ്ങി നൽകിയെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത് വന്നിരിക്കുകയാണ്. ഭാര്യക്ക് സർക്കാർ ജോലി ഉറപ്പാക്കാൻ നടത്തിയ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഭര്‍ത്താവ് വെളിപ്പെടുത്തിയതോടെ വൻ റിക്രൂട്ട്മെന്‍റ് അഴിമതിയാണ് പുറത്ത് വന്നിട്ടുള്ളത്.
എട്ട് മാസം മുമ്പാണ് രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണ റെയിൽവേ അധികൃതരെ സമീപിച്ചത്. തന്‍റെ ഭാര്യ ആശാ മീണ ഒരു ഡമ്മി കാൻഡിഡേറ്റിനെ ഉപയോഗിച്ച് റെയിൽവേ ജോലി നേടിയെന്നാണ് ഭര്‍ത്താവ് വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കണ്ണീരോടെയാണ് യുവാവ് കാര്യങ്ങൾ പറഞ്ഞത്. തന്‍റെ കൃഷിഭൂമി പണയപ്പെടുത്തി സ്വരൂപിച്ച തുകയായ 15 ലക്ഷം രൂപ നല്‍കിയാണ് ഭാര്യക്ക് ജോലി നേടി കൊടുത്തതെന്നും. റെയിൽവേ ഗാർഡായ രാജേന്ദ്ര എന്ന ഏജന്‍റ് വഴിയാണ് ഡമ്മി കാൻഡിഡേറ്റിനെ സംഘടിപ്പിച്ചത്. പക്ഷെ, ജോലി ലഭിച്ച് അഞ്ച് മാസത്തിന് ശേഷം ആശ തന്നെ ഉപേക്ഷിച്ചു. തൊഴിലില്ലാത്ത ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ മനീഷിനെ ഉപേക്ഷിച്ചത്. ഇതോടെ യുവാവ് റെയില്‍വേ അധികൃതര്‍ക്ക് പരാതി നൽകുകയായിരുന്നു.
പിന്നാലെ മനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ (ഡബ്ല്യുസിആർ) വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. ഒടുവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കഴിഞ്ഞ വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്ഐആറിൽ ഡൽഹി പൊലീസ് കോൺസ്റ്റബിൾ ലക്ഷ്മി മീണ, റെയിൽവേ പോയിന്‍റ് വുമൺ, ആശ മീണ (മനീഷിന്‍റെ ഭാര്യ) എന്നിവരെയും അജ്ഞാത റെയിൽവേ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ഡമ്മി ഉദ്യോഗാർത്ഥികളെ ഉപയോഗിച്ച് ജോലി നേടിയ ഒരേയൊരു സ്ഥാനാർത്ഥി ആശ ആയിരിക്കില്ലെന്നാണ് പറയുന്നത്.
സംഭവങ്ങൾ എല്ലാം വെളിപ്പെടുത്തിയതിനെ തുടർന്ന് ആശാ മീണയെയും റെയിൽവേ ഗാർഡ് രാജേന്ദ്രയെയിും സസ്‌പെൻഡ് ചെയ്‌തതായി അടുത്തിടെ അറിയിപ്പ് ലഭിച്ചതായി മനീഷ് പറഞ്ഞു. എന്നാൽ ഈ റാക്കറ്റ് നടത്തുന്ന ജബൽപൂരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. റെയിൽവേ പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്കായി ആൾമാറാട്ടം നടത്തിയെന്നാരോപിച്ചുള്ള ലക്ഷ്മി മീണയുടെ പങ്കും സിബിഐ ഇപ്പോൾ അന്വേഷിക്കുന്നതായും പറഞ്ഞു.
ലക്ഷ്മി ആശയ്ക്കും മറ്റൊരു ഉദ്യോഗാർത്ഥിയായ സ്വപ്ന മീണയ്ക്കും രണ്ട് വ്യത്യസ്ത പരീക്ഷകൾക്കായി ഹാജരായെന്നാണ് മനീഷിന്‍റെ പരാതി. അവരുടെ പരീക്ഷകൾ എഴുതുകയും ഫിസിക്കൽ ടെസ്റ്റുകളും ഡോക്യുമെൻ്റ് വെരിഫിക്കേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തുവെന്ന് മനീഷ് പരാതിയിൽ വ്യക്തമാക്കുന്നു.