ഫോണിൽ കണ്ണ് എടുക്കാതെ നോക്കിയിരുന്നത് ശ്രദ്ധിച്ചു; മുഖത്ത് നാണത്തോടെയുള്ള ചിരിയും; എല്ലാം നോക്കി നിന്ന് ഭാര്യ; ഫോൺ തട്ടിപ്പറിച്ച് നോക്കിയതും ട്വിസ്റ്റ്; പൊരിഞ്ഞ അടി തുടങ്ങി; ഭർത്താവിന്റെ ആ സ്ഥാനത്ത് തന്നെ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; യുവാവ് കുടുങ്ങിയത് ഒരൊറ്റ ചോദ്യത്തിൽ!

Update: 2025-03-27 17:01 GMT

കൊച്ചി: ദാമ്പത്യ ജീവിതത്തിൽ ചില തർക്കങ്ങളും പിണക്കങ്ങളും ഇടയ്ക്ക് ഉണ്ടാകുമെങ്കിലും ചില വിട്ടുവീഴ്ചകൾ നടത്തിയാണ് പല ജീവിതങ്ങളും മുന്നോട്ട് പോകുന്നത്. ചിലർ ഒരുമിച്ച് കഴിയാൻ പറ്റാതെ വരുമ്പോൾ വേർപിരിയുന്നു. മറ്റുചിലർ എങ്ങനെയെങ്കിലും ജീവിതം ജീവിച്ചു തീർക്കുന്നു. ഇപ്പോൾ അങ്ങനെ ജീവിക്കുന്ന ഒരു ദമ്പതികൾക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മറ്റൊന്നുമല്ല ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതാണ് സംഭവം. ഇരുവരും വീട്ടിൽ ആയിരുന്നപ്പോൾ ഫോണിൽ തന്നെ കണ്ണ് എടുക്കാതെ ഭർത്താവ് നോക്കിയിരുന്നത് ശ്രദ്ധിച്ചു. ഉടനെ തന്നെ ഭാര്യ ഫോൺ തട്ടിപ്പറിച്ച് നോക്കിയപ്പോൾ കണ്ടത് മറ്റൊരു യുവതിയുടെ ഫോട്ടോ. അപ്പോൾ ഇത് പോരെ..അന്നത്തെ ദിവസം പോകാൻ. ഉടനെ ഇരുവരും അടി തുടങ്ങി. ഇതിനുപിന്നാലെയാണ് ഭാര്യയുടെ വക തിളച്ച എണ്ണ പ്രയോഗം നടന്നത്.

പെരുമ്പാവൂരിലാണ് ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി ഉയർന്നുവന്നത്. ​ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രങ്ങൾ കണ്ടതിൽ പ്രകോപിതയായാണ് ഭാര്യ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിൻറെ ഫോണിൽ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കയും ഇതിനിടയിൽ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാ​ഗത്തുൾപ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News