ഭാര്യയെ കാണാതായിട്ട് ഒരു മാസം; ജീവന് തുല്യം സ്നേഹിച്ചവളെ ഓർത്ത് കരഞ്ഞ് നാളുകൾ; ഫോൺ വിളിച്ച് നോക്കിയിട്ടും നോ രക്ഷ; ഇടയ്ക്ക് ചെറിയൊരു സംശയത്തിന് പുറത്ത് ചാറ്റ് തുറന്നതും ഭർത്താവ് കണ്ടത് യുവതിയുടെ മറ്റൊരു മുഖം; സഹോദരിയുമായി വഴിവിട്ട ബന്ധം; ഇത് ഒളിച്ചോട്ടം തന്നെയെന്ന് യുവാവ്

Update: 2025-09-27 11:51 GMT

ജബൽപൂർ: ഏഴ് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായ ഭാര്യയെ സഹോദരിക്കൊപ്പം കാണാതായെന്ന് ഭർത്താവ് നൽകിയ പരാതി മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഭർത്താവ് അശുതോഷ് ബൻസാൽ ആണ് ഭാര്യ സന്ധ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഭാര്യ തൻ്റെ കസിൻ സഹോദരി മാനസിയോടൊപ്പം ജീവിക്കാൻ വേണ്ടി തന്നെ ഉപേക്ഷിച്ചു പോയെന്നാണ് അശുതോഷ് ആരോപിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഇരുവരെയും കാണാതായിട്ട്. വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായി അദ്ദേഹം പോലീസിന് നൽകിയിട്ടുണ്ട്.

മാനസിയും സന്ധ്യയും തമ്മിൽ കുറച്ചുകാലമായി രഹസ്യബന്ധത്തിലായിരുന്നുവെന്നും എന്നാൽ അത് വൈകിയാണ് താനറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ഭാര്യ പോയതിനേക്കാൾ തന്നെ വേദനിപ്പിച്ചത് കുടുംബത്തിലെ ഒരാളിൽ നിന്നാണ് ഇങ്ങനെയൊരു ചതിയുണ്ടായതെന്നതാണെന്ന് അശുതോഷ് വ്യക്തമാക്കി.

നിലവിൽ മാനസിയും സന്ധ്യയും ഒരുമിച്ച് ലിവിംഗ് ടുഗദർ ബന്ധത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇരുവരും ഇപ്പോൾ എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എതിർപ്പ് ഭയന്നാണ് ഇരുവരും നാടുവിട്ടതെന്നാണ് സൂചനകൾ.

സംഭവം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സന്ധ്യ ബൈസെക്ഷ്വൽ ആണെന്നും ലെസ്ബിയൻ അല്ലെന്നും പറഞ്ഞുകൊണ്ട് നിരവധി കമൻ്റുകളും ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News