രാത്രി ഉറങ്ങിക്കിടന്ന മകളുടെ കരച്ചിൽ കേട്ട് ഉണർന്നു; മുറിയിലെത്തിയ പിതാവ് കണ്ടത് 'ലിവിങ് പങ്കാളി'യുടെ ക്രൂരത; ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാളുടെ ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; കേസെടുത്ത് പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ദേവ്‌റിയയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാളുടെ ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. കൂലിപ്പണിക്കാരനായ രാം ബാബു യാദവിനെയാണ് ഇയാളുടെ പങ്കാളി കൂടിയായ യുവാവ് ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് അവശനാക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നർത്തകനായ യുവാവ് രാം ബാബു യാദവിനൊപ്പം ഏറെനാളായി ഒരുമിച്ചാണ് താമസം. ഇരുവരും സ്വവർഗാനുരാഗികളാണ്. അടുത്തിടെ യുവാവിൻ്റെ ആറുവയസ്സുള്ള മകളും ഇവർക്കൊപ്പം താമസിക്കാനായി എത്തിയിരുന്നു. ഇതിനിടെയാണ് രാം ബാബു യാദവ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന രാത്രി, ഉറങ്ങിക്കിടന്ന മകളുടെ കരച്ചിൽ കേട്ട് ഉണർന്ന യുവാവ് മുറിയിൽ എത്തിയപ്പോഴാണ് രാം ബാബു യാദവ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.
ഉടൻതന്നെ യുവാവ് രാം ബാബു യാദവിനെ പിടിച്ചുവെയ്ക്കുകയും കത്തിയെടുത്ത് ഇയാളുടെ ജനനേന്ദ്രിയത്തിൽ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവശേഷം യുവാവ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി രാം ബാബു യാദവിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് രാം ബാബു യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.