തൊടുപുഴയില്‍ എംഡിഎംഎ എത്തിച്ചത് വിദേശത്തുള്ള സുഹൃത്ത് മുഖേന, വില്പന നടത്തുന്നതിനിടെ പോലീസ് പിടിയില്‍; ഇയാളില്‍ നിന്ന് പിടിച്ചെടുത്ത് 34 ഗ്രാം എംഡിഎംഎ
ഇടുക്കി: വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് എം.ഡി.എം.എ എത്തിച്ച് തൊടുപുഴയില്‍ വില്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. വില്പനക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം എയുമായി തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുല്‍ത്താന്‍(29) ആണ് പിടിയിലായത്. പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡില്‍ വെച്ചാണ് റെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
റെസിന്‍ ഫാമി സുല്‍ത്താന്റെ വിദേശത്തുള്ള സുഹൃത്ത് മുഖേന എറണാകുളത്ത് നിന്നുമാണ് തൊടുപുഴയിലേക്ക് എംഡിഎംഎ എത്തിച്ചത്. കുറച്ചുനാളുകളായി റെസിന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ മണക്കാടിനു സമീപം ടയര്‍ കട ആരംഭിക്കാനിരിക്കുകയായിരുന്നു റെസിനെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് 40 കിലോഗ്രാം കഞ്ചാവും പെരുമ്പിള്ളിച്ചിറ ഭാഗത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു. തൊടുപുഴ എസ്.ഐ എന്‍.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.