ഇരട്ട സഹോദരിമാര്‍ക്ക് പീഡനം: പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

പീഡനം: പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

Update: 2024-11-12 12:54 GMT

പത്തനംതിട്ട: ഏഴുവയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കുളനട കുറിയാനിപ്പള്ളില്‍ ആശാഭവന്‍ വീട്ടില്‍ ശിവദാസനെ (67) പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് 55 വര്‍ഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ ഏഴു വര്‍ഷം അധിക കഠിനതടവും അനുഭവിക്കണം.

കഴിഞ്ഞ വര്‍ഷമാണ് സംഭവം. പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി കുട്ടികളോട് വെള്ളം ആവശ്യപ്പെടുകയും ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായ കേസില്‍ പെണ്‍കുട്ടികളുടെ മൊഴി പ്രത്യേകമായി രേഖപ്പെടുത്തി പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. രണ്ടാമത്തെ കേസില്‍ പ്രതിയ്ക്ക് ഏഴു വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് കേസിലേയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഇരുകേസുകളും അന്വേഷണം നടത്തിയത് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ദീപുവാണ്.

Tags:    

Similar News