നിര്‍ത്തിയിട്ട ലോറിയില്‍ കാർ ഇടിച്ചുകയറിച്ച് അപകടം; 13-കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-28 14:26 GMT
മലപ്പുറം: ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉണ്ടായ അപകടത്തിൽ 13-കാരന് ദാരുണാന്ത്യം. ഇസാൻ ആണ് മരിച്ചത്. അപകടത്തിൽ മറ്റു നാലുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരിലാണ് അപകടം.. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയുടെ വശത്തേക്കാണ് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. തുടർന്ന് കാർ സമീപത്തെ ഡിവൈഡറിൽ ഇടിച്ച് നിന്നു. അപകടസമയത്ത് പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.