മുടി വെട്ടാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞു; പിന്നാലെ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി; തിരച്ചില്‍ തുടരുന്നു; കുട്ടി നഗരത്തില്‍ തന്നെ ഉണ്ടെന്ന് പോലീസ്
മുടി വെട്ടാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞു; പിന്നാലെ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് നിന്നും പത്തു വയസ്സുകാരനെ കാണാതായതായി പരാതി. പിന്നാലെ കുട്ടിക്കായി അന്വേഷണം ശക്തമാക്കി പോലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയനെയാണ് കാണാതായത്. അതേസമയം, കുട്ടി പാലക്കാട് നഗരത്തില്‍ തന്നെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ മകന്‍ വീട്ടില്‍ നിന്നും പോയതിന്റെ കാരണം വിശദീകരിച്ച് കുട്ടിയുടെ പിതാവ് ഷണ്‍മുഖന്‍ രംഗത്തെത്തിയിട്ടുണ്ട്. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞിരുന്നു. ഇത് അവനെ വല്ലാതെ തളര്‍ത്തിയിരുന്നു ഇതാണ് എന്റെ മകന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് പിതാവ് വെളിപ്പെടുത്തി. എന്നിട്ട് പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ മകനെ കണ്ടില്ലെന്നും പിതാവ് പറയുന്നു.
വീട്ടിലുള്ള ബൈക്കും എടുത്താണ് മകന്‍ ഇറങ്ങിപോയത്. എന്നിട്ട് ബൈക്ക് വീടിന് സമീപത്തെ കവലയില്‍ വെച്ചു. മുടി വെട്ടാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കില്‍ എഴുതിയിരിക്കുന്നത്. ബൈക്ക് കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് ആയിരം രൂപ എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അമ്മയെ വിളിക്കാമെന്നും കത്തില്‍ ഉണ്ടെന്ന് പിതാവ് ഷണ്‍മുഖന്‍ പോലീസിനോട് വ്യക്തമാക്കി.
ഇങ്ങനെ അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുല്‍ എന്ന പത്തുവയസ്സുകാരന്‍ വീട് വിട്ട് ഇറങ്ങിയത്. അച്ഛന്‍ വഴക്ക് പറഞ്ഞത് നല്ല വിഷമം ഉണ്ടാക്കിയെന്ന് കത്തിലുള്ളതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട് . സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ ഉടന്‍ കണ്ടെത്തുമെന്ന് പ്രതീക്ഷ ഉണ്ടെന്നും പോലീസ് പറഞ്ഞു.