ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; സൗഹൃദം നടിച്ച് യുവതിയെ പല തവണ പീഡിപ്പിച്ചു; 26കാരൻ പോലീസ് പിടിയിൽ

Update: 2024-10-22 07:58 GMT

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായ യുവതിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ചത് നിരവധി തവണ. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ 26 വയസുകാരൻ അറസ്റ്റിലായി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്.

ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു. കേസെടുത്തതറിഞ്ഞ പ്രതി ഒളിവിൽ പോയി. എന്നാൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ പ്രതി ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്ത് നിന്നും പിടിയിലാവുകയായിരുന്നു.

ആറ്റിങ്ങൽ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ. ജി, സബ് ഇൻസ്പെക്ടർമാരായ സജിത്, ജിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, നിധിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News