പട്രോളിംഗ് നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് ഓടി; യുവാവിനെ പിന്തുടർന്ന് പിടികൂടി; 25കാരന്റെ പക്കൽ നിന്നും പിടിച്ചെടുത്തത് 2.9 ഗ്രാം എംഡിഎംഎ

Update: 2024-11-23 04:27 GMT

കണ്ണൂര്‍: തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടിയത് സാഹസികമായി. മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) യാണ് എക്സൈസിന്റെ പിടിയിലായത്. തലശ്ശേരി കടൽ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി ഷാഹിനെ പിടികൂടിയത്.

രാത്രിയിൽ പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തലശ്ശേരി എക്സൈസ് പിന്തുടർന്നെത്തി മയക്കുമരുന്നുമായി ഇയാളെ പിടികൂടുകയായിരുന്നു. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് പി ഡി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുധീർ വാഴവളപ്പിൽ, പ്രിവന്‍റീവ് ഓഫീസർമാരായ ലെനിൻ എഡ്‌വേർഡ്, ബൈജേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ സരിൻരാജ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം, ആലപ്പുഴയിൽ എക്സൈസിന്റെ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. 2.4619 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. പുന്നപ്ര സ്വദേശിയായ ഫാറൂഖ് എ ജബ്ബാറാണ് (23) പിടിയിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ആറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ ജി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഇ കെ അനിൽ, വിജയകുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപികൃഷ്ണൻ, വിപിൻ വി ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ് എ ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    

Similar News