രാത്രിയിൽ നടക്കാനിറങ്ങി; യുവാവ് വീണുപോയത് 30 അടി താഴ്ചയുള്ള കുഴിയിൽ; ഒടുവിൽ തമിഴ്നാട് സ്വദേശിക്ക് ഫയർ ഫോഴ്സ് രക്ഷകരായി

Update: 2025-01-11 06:47 GMT

തിരുവനന്തപുരം: രാത്രിയിൽ ഒന്ന് നടക്കാനിറങ്ങിയ യുവാവ് വീണത് 30 അടിയുള്ള കുഴിയിൽ. തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി കേരള ഫയർഫോഴ്സ്. റസ്റ്റോറന്‍റിനോടനുബന്ധിച്ചു മാലിന്യങ്ങൾ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. വിഴിഞ്ഞത്തിന് സമീപം മുക്കോലയിലാണ് റസ്റ്റോറന്‍റിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്.

റസ്റ്റോറന്റിന് അടുത്തുള്ള പച്ചക്കറി കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കാൽ തെറ്റി അറിയാതെ കുഴിയിൽ വീണത്. യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്സസാണ് രക്ഷപ്പെടുത്തിയത്. വെളിച്ചക്കുറവുണ്ടായിരുന്ന പ്രദേശത്തായിരുന്നു 30 അടിയോളം താഴ്ച‌യുള്ള മൂടിയില്ലാത്ത കുഴിയുണ്ടായിരുന്നത്. രാത്രിയിൽ കുഴിക്കു സമീപത്തുകൂടി നടന്നു പോകുമ്പോൾ കാലുതെറ്റി കുഴിയിൽ വീരസിംഹം അകപ്പെടുകയായിരുന്നുവെന്നെന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നത്.

യുവാവിന്‍റെ നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം അവരുടെ സഹായത്തോടെ യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയിട്ടുണ്ട്.  

Tags:    

Similar News