ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചെത്തിയപ്പോള്‍ പഴക്കടയുടമ തെറ്റിദ്ധരിച്ചു; തന്നെ മര്‍ദ്ദിച്ച കടയുടമയുടെ പേര് എഴുതി വച്ച് 55 കാരന്‍ ജീവനൊടുക്കി; കടയുടമ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍

പഴക്കട ഉടമയുടെ പേരു എഴുതി വച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി

Update: 2025-07-19 11:44 GMT

ആലപ്പുഴ: തന്നെ മര്‍ദ്ദിച്ചതിന്റെ പേരില്‍ പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും എഴുതി വച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ കടയിലെത്തി പേനയും പേപ്പറും ചോദിച്ചപ്പോള്‍ കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. സ്ത്രീയെ ശല്യം ചെയ്യാന്‍ ചെന്നതായി കരുതി സ്ത്രീയുടെ ഭര്‍ത്താവ് ഷുക്കൂര്‍ ബെന്നിയെ മര്‍ദിച്ചു. തുടര്‍ന്ന് ഷുക്കൂറിന്റെയും മറ്റൊരാളുടെയും പേര് എഴുതി വച്ച് ബെന്നി(55) ആത്മഹത്യ ചെയ്യുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തുമ്പോളി മംഗലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി് മരിച്ചത്.

വിഷക്കായ കഴിച്ചായിരുന്നു മരണം. ഇന്നലെ രാത്രി 10നാണ് വിഷക്കായ കഴിച്ച് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്.

സംഭവം ഇങ്ങനെ:

പുലയന്‍വഴി കറുക ജംക്ഷനു സമീപം ലോഡ്ജില്‍ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തു. സമീപത്തെ പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. സ്ത്രീയെ ശല്യം ചെയ്യാന്‍ ചെന്നതായി കരുതി സ്ത്രീയുടെ ഭര്‍ത്താവ് ഷുക്കൂര്‍ ബെന്നിയെ മര്‍ദിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയില്‍ ഷുക്കൂര്‍ തന്നെ മര്‍ദിച്ചതായും എഴുതി. ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.


Tags:    

Similar News