അവധി ആഘോഷിക്കാൻ റിസോട്ടിലെത്തി; നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടെ അപകടം; പൂളിൽ മുങ്ങി 7 വയസുകാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-04-05 11:13 GMT
കക്കാടംപൊയിൽ: മനസ്സ് നിറയെ സന്തോഷവുമായി അവധി ആഘോഷിക്കാൻ റിസോട്ടിലെത്തി. പിന്നാലെ നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടെ വില്ലനായി അപകടം. 7 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കക്കാടംപോയിലിലെ ഏദൻസ് ഗാർഡൻ എന്ന റിസോർട്ടിലെ പൂളിൽ വച്ചാണ് അപകടം നടന്നത്. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ട വൈകീട്ടാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അവധി ആഘോഷത്തിനായി എത്തിയതായിരുന്നു ഏഴുവയസുകാരന്റെ കുടുംബം. കുട്ടി പൂളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനം. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.