കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്; പുഴയിൽ തിരച്ചിൽ തുടരുന്നു

Update: 2024-10-08 09:31 GMT

കോഴിക്കോട്: കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. ഇടുങ്ങിയ പാതയിലെ കലുങ്കിലിടിച്ച് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്.

അപകടത്തിൽ 3 പേരുടെ നില ഗുരുതരം. നിരവധി പേർക്ക് പരിക്കേറ്റു. പുഴയിലേക്ക് മറിഞ്ഞത് ബസ്സിന്റെ മുൻ ഭാഗം. ബസ്സിന്റെ മുൻഭാഗത് ഇരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ക്രയിൻ ഉപയോഗിച്ച ബസ് ഉയർത്തി. പുഴയിലും തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച സ്ത്രീയുടെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ ഭാഗം വെള്ളത്തിനടിയിൽ നിന്നും ഉയർത്താനുള്ള ശ്രമം തുടരുകയാണ്. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിക്ക് പോകുന്ന ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സ് എത്തി രക്ഷാപ്രവത്തനം തുടരുകയാണ്.

അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുക്കത്ത് നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.

Tags:    

Similar News