നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു
By : സ്വന്തം ലേഖകൻ
Update: 2024-12-05 06:32 GMT
തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. നാല് മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനമാണ് വിഫലമായത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ കാട്ടാനക്കുട്ടിയെ നാട്ടുകാർ കണ്ടത്. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങുകയായിരുന്നു. എന്നാൽ ആനയെ കയറ്റിവിടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമാകുകയായിരുന്നു.നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു