ഡ്രൈവര്‍ ഉറങ്ങിപ്പോയി: കണ്ടെയ്നര്‍ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു: ഭാര്യയ്ക്ക് ഗുരുതര പരുക്ക്

കണ്ടെയ്നര്‍ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Update: 2025-04-01 04:31 GMT

പന്തളം: നിയന്ത്രണം വിട്ട കണ്ടെയ്നര്‍ വാന്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതരപരുക്ക്. പറക്കോട് മുകാശിഭവനില്‍ മുരുകേഷ് (39) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ മുരുകേഷ് കുറേ നാളുകളായി പറക്കോട്ട് സ്ഥിരതാമസമാണ്. ഇന്ന് രാവിലെ ആറരയോടെ എം.സി റോഡില്‍ കുരമ്പാലയിലാണ് സംഭവം. കണ്ടെയ്നറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു.

വാന്‍ എതിരേ വന്ന കാറില്‍ ഇടിച്ച ശേഷം കാറിന്റെ പിന്നില്‍ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരെ ഇടിച്ചു നിരക്കി കൊണ്ടു പോവുകയായിരുന്നു. മുരുകേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗുരുതര പരുക്കേറ്റ ഭാര്യ ചികില്‍സയിലാണ്.

Tags:    

Similar News