2 വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ചു; അതേസ്ഥലത്ത് അമ്മയും അപകടത്തിൽപ്പെട്ടു; ചികിത്സയിലായിരുന്ന യുവതി മരിച്ചു; സംഭവം കണ്ണൂരിൽ
മാവൂർ: കണ്ണൂർ ചെറുപുഴയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവൂർ താത്തൂർപ്പൊയിൽ കണ്ണംവള്ളി പാറക്കൽ ജിജി ഭാസ്സർ (46) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് സുനിൽ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് ഇവരുടെ മകൻ അബിൻ സുനിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിജിയെ ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അച്ഛൻ: പരേതനായ കെ.വി. ഭാസ്കരൻ. അമ്മ: പാറക്കൽ സുലോചന. സഹോദരൻ: ജിനേഷ്. ബുധനാഴ്ച സംസ്കാരം നടക്കും.