തെരുവുനായ മുന്നിൽചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു

Update: 2025-07-26 13:08 GMT

കൂത്തുപറമ്പ്: തെരുവുനായ മുന്നിൽ ചാടി നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം.

സ്കൂട്ടറിൽ വരികയായിരുന്ന വൈഷ്ണവിന്റെ വാഹനത്തിനു മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    

Similar News