റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം തിരുവവനന്തപുരത്ത്

Update: 2025-09-08 09:32 GMT

തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മധ്യവയസ്‌കൻ മരിച്ചു. തിരുവോണ ദിവസം രാത്രി ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികെയായിരുന്നു. തിരുവനന്തപുരം ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്.

തിരുവോണ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബാബു, റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച ബാബുവിന്റെ ഭാര്യ: ഷൈനി. മക്കൾ: നിമിഷ ബാബു, നിഖിൽ ബാബു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്കരിച്ചു. 

Tags:    

Similar News