നിയന്ത്രണം വിട്ട ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; രണ്ട പേർക്ക് പരിക്ക്; സംഭവം തൃശൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-17 17:33 GMT
തൃശൂർ: മുണ്ടത്തിക്കോട് രാജഗിരി സ്കൂൾ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. മിണാലൂർ വടക്കേക്കര സ്വദേശി കോയ (70) ആണ് മരിച്ചത്. അപകടത്തിൽ ബുള്ളറ്റ് യാത്രികൻ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. അപകടമുണ്ടാക്കിയ ബുള്ളറ്റ് മറ്റൊരു ഇരുചക്രവാഹനത്തിലും ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ച് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.