വീടിന് മുൻപിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ നടന്ന അപകടം; പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വീട്ടമ്മ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം പാലക്കാട്

Update: 2025-11-06 07:45 GMT

പാലക്കാട്: മണ്ണാർക്കാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നൊട്ടമ്മൽ സ്വദേശിനി എറോടൻ റുമൈസയാണ് (67) മരിച്ചത്. ബുധനാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇവരിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ റുമൈസയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചയാൾക്കെതിരെ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Tags:    

Similar News