ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം പള്ളിയിലേക്ക് പോകുന്നതിനിടെ; ദാരുണ സംഭവം ഇടുക്കിയിൽ

Update: 2024-12-19 07:37 GMT

ഇടുക്കി: ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ചേലച്ചുവട്ടിലാണ് സംഭവം നടന്നത്. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്.

വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് വീട്ടമ്മയെ ലോറിയിടിച്ചത്. ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News