പുലർച്ചെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങി ഓടിയതിനാൽ ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്

Update: 2025-09-13 05:12 GMT

കൊല്ലം: ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പുലർച്ചെ 12 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് ഏരൂർ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീടിന് മുകളിലേക്ക് മറിഞ്ഞത്.

അപകടത്തിൽ വീട് പൂർണമായും തകർന്നു. വീടിനകത്തുണ്ടായിരുന്ന ഫാത്തിമയും മകനും ശബ്ദം കേട്ട ഉടൻ പുറത്തേക്ക് ഓടിയതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് പ്രദേശത്ത് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇത്തരം അപകടങ്ങൾ പതിവാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    

Similar News