കര്‍ണാടക ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു; 5 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2025-01-08 04:50 GMT
കോഴിക്കോട്: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് കാർ റോഡിൽ നിന്നും ദിശ മാറി സമീപത്തെ പറമ്പിലേക്ക് പാഞ്ഞു കയറി തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. സമീപവാസികളാണ് പ്പരിക്കേറ്റവരെ ആശുപത്രയിൽ എത്തിച്ചത്. മുക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.