മീൻ കയറ്റിവന്ന ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-04-21 11:04 GMT
മലപ്പുറം: ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ടാണ് ഓട്ടോ കിണറ്റിലേക്ക് വീണത്. റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ടത്താണി സ്വദേശി അഷ്റഫാണ് ഓട്ടോ ഓടിച്ചിരുന്നത്. മത്സ്യ കച്ചവടം നടത്തുന്ന വാഹനമാണിത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.