നിർമാണജോലികൾ നടക്കുന്നതിനിടെ അപകടം; ഭീം തകർന്ന് വീണു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾ ഓടി മാറി; സംഭവം പത്തനംതിട്ടയിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-09 11:46 GMT
പത്തനംതിട്ട: മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൽ നിർമാണജോലികൾ നടക്കുന്നതിനിടെ നടന്ന അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഭീം തകർന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം കാഴ്ച കണ്ടത്.
ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് നിർമാണ വേളയിൽ തകർന്ന് വീണത്. മൂന്ന് തൊഴിലാളികലാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.