സംസ്ഥാന പാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
എടത്വ: എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.30 ന് സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം.
എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും എതിർ ദിശയിൽ നിന്നും വന്ന കാറുമായി കുട്ടിയിടിക്കുകയായിരുന്നു. ഇടയിടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിഞ്ഞതിനെ തുടർന്ന് യാത്രക്കാര്‍ തെറിച്ച് റോഡിൽ വീണു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ മൂവരേയും എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.