ഭിത്തിക്കരികിൽ നിന്നും കാൽ വഴുതി വീണു; കുത്തനെ പതിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ; സംഭവം താമരശ്ശേരി ചുരത്തിൽ

Update: 2025-04-23 14:25 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് കാൽ വഴുതി വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരിക്ക് പറ്റിയത്.

സംരക്ഷണ ഭിത്തിക്കരികിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വയനാട് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. യുവാവിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    

Similar News