ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച തൃക്കരിപ്പൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാര്‍ വണ്ണാത്തിപുഴയില്‍ ഒഴുകിപ്പോയി; രക്ഷിച്ച് നാട്ടുകാര്‍

കാര്‍ യാത്രക്കാര്‍ വണ്ണാത്തിപുഴയില്‍ ഒഴുകിപ്പോയി

Update: 2025-05-31 16:43 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയ കാര്‍ കാനായി വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയി. കാര്‍ പാലം കടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രാക്കാരെ നാട്ടുകാര്‍ രക്ഷിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുംതല സ്വദേശികളായ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാര്‍ ചേര്‍ന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. അതേസമയം കാര്‍യാത്രക്കാര്‍ കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോള്‍ തന്നെ അത് വഴി പോകല്ലെയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ കാര്‍ യാത്രാക്കാര്‍ ഇത് കേള്‍ക്കാതെ മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെടുകയും യാത്രാക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കാര്‍ ഒഴുകിപ്പോയി. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം കനത്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.

Tags:    

Similar News