കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയില്‍; മരണമടഞ്ഞത് വാഴവര സ്വദേശി അതുല്‍ സണ്ണി
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Update: 2025-10-21 17:20 GMT
തൊടുപുഴ: കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരണപ്പെട്ടത്. കൊട്ടാരക്കര-ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം സംഭവിച്ചത്.
ദേശീയപാതയില്‍ കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും, മുണ്ടക്കയം ഭാഗത്തുനിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ഇതുവഴി വന്ന യാത്രികരും നാട്ടുകാരും ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെ അതുല്‍ സണ്ണി മരണപ്പെട്ടു.