റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു പരുക്കേറ്റ യുവാവ് ചികില്‍സയില്‍ ഇരിക്കേ മരിച്ചു
കാര്‍ ഇടിച്ചു പരുക്കേറ്റ യുവാവ് ചികില്‍സയില്‍ ഇരിക്കേ മരിച്ചു
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-12-11 15:52 GMT
പന്തളം: എം സി റോഡില്‍ കാറിടിച്ച് ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുളനട മാന്തുക ശ്രീസദനത്തില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ശ്രീകുമാര്‍ ( കൊച്ചുമോന്‍ 46) ആണ് മരിച്ചത്.
നവംബര്‍ 15ന് രാത്രി ഒമ്പതിന് മാന്തുക ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പന്തളം ഭാഗത്തു നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. അവിവാഹിതനാണ്. അമ്മ : കമലമ്മ.