വാളാട് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോലീസ്; വ്യാപക പ്രതിഷേധം
By : സ്വന്തം ലേഖകൻ
Update: 2025-02-20 03:50 GMT
വയനാട്: വാളാട് ഭാഗത്ത് വാഹനാപകടം. ദാരുണ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വാളാട് സ്വദേശി ജഗൻ ആണ് അപകടത്തിൽ മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വാളാട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.
അതേസമയം, അപകടം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പരിക്ക് പറ്റിയവരെ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡിൽ പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.