ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-08-11 02:26 GMT
കേളകം: ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
കണിച്ചാര്‍ ഭാഗത്ത് നിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന അജേഷ് സഞ്ചരിച്ച ബുള്ളറ്റ് മലയോര ഹൈവേയിലെ കണിച്ചാര്‍ ടൗണിന് സമീപം ചാണപ്പാറ ഇറക്കത്തിലെ വളവില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ അജേഷിനെ പേരാവൂര്‍ സെറസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.