ചരക്ക് ട്രെയിനിന് മുകളിൽ കയറിയതും അപകടം; ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; വേദനയോടെ ഉറ്റവർ

Update: 2025-09-16 10:49 GMT

കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളിൽ കയറിയതിനെത്തുടർന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായ എറണാകുളം കുമ്പളം സ്വദേശി അദ്വൈത് (19) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

സെപ്റ്റംബർ 9 ചൊവ്വാഴ്ചയായിരുന്നു സംഭവം. ട്രെയിനിന്റെ ഒരു വശത്തുനിന്നും മറുവശത്തേക്ക് ഗോവണിയിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അദ്വൈതിന് ഷോക്കേറ്റത്. അപകടത്തെത്തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളമായി ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Tags:    

Similar News