മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്ക്; പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ദാരുണ കാഴ്ച കണ്ട് നടുങ്ങി മകൻ; ഭർത്താവ് അറസ്റ്റിൽ

Update: 2025-09-16 10:36 GMT

തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ. മാർത്താണ്ഡം കാഞ്ഞിരങ്കോട് സ്വദേശി ജസ്റ്റിൻ കുമാർ (55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇയാൾ ഭാര്യ കസ്തൂരിയെ (50) കൊലപ്പെടുത്തിയത്.

നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവായതിനാലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന ദിവസം, മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജസ്റ്റിൻ കുമാർ കത്തി ഉപയോഗിച്ച് കസ്തൂരിയുടെ കഴുത്തറുക്കുകയായിരുന്നു. മാതാപിതാക്കൾ തമ്മിൽ പതിവായി വഴക്ക് നടക്കാറുള്ളതിനാൽ, വീട്ടിലുണ്ടായിരുന്ന മകൾ ബഹളം കാര്യമായി എടുത്തില്ല.

വൈകീട്ട് മകൻ മുകളിലത്തെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് അമ്മയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കസ്തൂരിയെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News