പുഴയിൽ കുളിക്കാനിറങ്ങിയതും അപകടം; വേരിനിടയിൽ കാൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഏനാന്തി സ്വദേശി ജയേഷ്

Update: 2025-05-08 13:02 GMT

മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം കാരണം.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News