ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് അപകടം; യാത്രക്കാരന് ദാരുണാന്ത്യം; ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; ദാരുണ സംഭവം കോഴിക്കോട്

Update: 2025-05-25 12:50 GMT

കോഴിക്കോട്: വില്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രക്കാരന് ദാരുണാന്ത്യം. കൊറ്റിയാമ്പള്ളി ക്ഷേത്രത്തിനു സമീപം കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.

വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് പോകുംവഴി സ്‌കൂട്ടറിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് പവിത്രനെ ഒടുവിൽ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News