സ്കൂട്ടർ നിയന്ത്രണംവിട്ട് മണൽകൂനയിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ദുരന്തം ഗാനമേള കാണാൻ പോകവേ

Update: 2025-05-05 16:09 GMT

തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍ (19), ടിനോ (20) എന്നിവരാണ് ദാരുണമായി മരിച്ചത്. സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് അന്‍സാരിയെ (19) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി കുമരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം.

വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറയിലെ പള്ളിയിൽ ഗാനമേള കാണാൻ വന്നതായിരുന്നു മൂന്ന് യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപം എത്തിയപ്പോൾ സ്കൂട്ടർ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News