കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലെ കുഴിയിൽ വീണ് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Update: 2024-10-19 06:52 GMT

കൊല്ലം: ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം ഇരവിപുരത്താണ് അപകടം സംഭവിച്ചത്. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവർക്കാണ് അപകടത്തിൽ മരണം സംഭവിച്ചത്. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന തീരദേശ റോഡിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയ ശേഷം റോഡിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ശേഷം ഇവർ മതിലിൽ വന്ന് ഇടിക്കുകയായിരുന്നു.

ഉടനെ തന്നെ ഇവരെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News