സി.എസ്.ഐ.ആര് നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-31 15:50 GMT
ന്യൂഡല്‍ഹി: 2025 ഡിസംബര്‍ സെഷനിലെ സി.എസ്.ഐ.ആര് യു.ജി.സി നെറ്റ് പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവര്‍ക്ക് തങ്ങളുടെ മാര്‍ക്ക്, പെര്‍സെന്റൈല്‍ സ്കോര്‍ എന്നിവ csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്, അസിസ്റ്റന്റ് പ്രഫസര്‍, പിഎച്ച്.ഡി പ്രവേശനം എന്നിവക്കായി ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. യോഗ്യത കട്ട് ഓഫ് മാര്‍ക്ക് ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 25 ശതമാനവുമാണ്. ജനുവരി 30ന് പുറത്തിറക്കിയ അന്തിമ ഉത്തര സൂചിക പ്രകാരമാണ് ഫലം തയാറാക്കിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.