ഫെബ്രുവരിയില്‍ കറന്റ് ബില്ല് കുറയും; പ്രതിമാസ ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇല്ല

ഫെബ്രുവരിയില്‍ കറന്റ് ബില്ല് കുറയും; പ്രതിമാസ ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇല്ല

Update: 2026-01-31 18:22 GMT

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍നിന്ന് യൂണിറ്റിന് നാല് പൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷനും പ്രകാരം, 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ധന സര്‍ചാര്‍ജ് ആയി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണക്കാരെ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ വര്‍ദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയിരിക്കുന്നത്.

Tags:    

Similar News