മദ്യത്തിന്റെ പാതി ബോധത്തിൽ കുതിച്ചെത്തി അപകടം ഉണ്ടാക്കി; വണ്ടി പരിശോധിച്ചതും ട്വിസ്റ്റ്; പാൻ മസാലയും വിദേശമദ്യക്കുപ്പികളും അടക്കം തൂക്കി; സംഭവം കുന്നംകുളത്ത്

Update: 2025-09-24 10:44 GMT

തൃശൂർ: കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിച്ചു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം.

ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന കാറാണ് എതിർദിശയിൽ വന്ന കാറിൽ ഇടിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന കേച്ചേരി സ്വദേശി 60 വയസ്സുള്ള സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിനുള്ളിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻമസാലയും കണ്ടെടുത്തു.

ഇടിയേറ്റ രണ്ടാമത്തെ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്തെത്തിയ കുന്നംകുളം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News