ശബരിമലയിൽ കച്ചവടത്തിന് പോയി; തിരികെ വരുമ്പോൾ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-01-25 16:27 GMT
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിന് ദാരുണാന്ത്യം. ആദിക്കാട്ടുകുളങ്ങര തുണ്ടിൽ തെക്കേതിൽ ഖാലിദിൻ്റെ മകൻ ഹാഷിം (27) ആണ് മരിച്ചത്. ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മറിയുകയായിരുന്നു.
ശബരിമല പാതയിൽ പെരുനാട് കൂനങ്കരയിൽ വെച്ച് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിം ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.