പരിശോധനയ്ക്കിടെ പരുങ്ങുന്നത് ശ്രദ്ധിച്ചു; പിടിച്ചുനിർത്തി പരിശോധിച്ചു; യുവാവിന്റെ ബാഗിലും സ്കൂട്ടറിലും ഉണ്ടായിരുന്നത് 30 ലിറ്റർ വിദേശമദ്യം; കൈയ്യോടെ പൊക്കി

Update: 2025-03-26 16:00 GMT

മലപ്പുറം: അനധികൃ വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ കോഡൂരിലാണ് സംഭവം. 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജിതേഷ്.കെ.പി (34) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നുമായാണ് മദ്യം പിടിച്ചെടുക്കുകയായിരുന്നു.

മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.എം, അനീസ് ബാബു, മുഹമ്മദ്‌ മുസ്തഫ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Similar News