ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

Update: 2025-09-18 02:27 GMT

പെരിയ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയ വിഷമത്തിന് പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. പുല്ലൂര്‍ കൊടവലത്തെ കെ. ദേവനന്ദനെ (20) ആണ് വളപട്ടണം എസ്‌ഐ സി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് താമസിച്ചത്. സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. ലോഡ്ജില്‍നിന്ന് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോള്‍ തയ്യാറല്ലെന്ന് യുവാവ് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ പരിധിയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്.

Tags:    

Similar News