ബസ് സ്റ്റാൻഡിൽ നിന്ന് കറക്കം; മുഖത്ത് നല്ല കള്ളലക്ഷണം; വായനാട്ടിൽ മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-05-26 15:34 GMT
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കൈയ്യോടെ പൊക്കി പോലീസ്. ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു കദിരപ്പ റോഡ് ആന്റണി ജോണ്സണ് (37) ആണ് ബത്തേരി പൊലീസിന്റെ വലയിൽ കുടുങ്ങിയത്. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയില്‍ പൊലീസ് ഔട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്.