സ്‌കൂട്ടറിൽ കറങ്ങി നടക്കുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ മദ്യ വിൽപ്പന കൈയ്യോടെ പൊക്കി; 14.5 ലിറ്റര്‍ വരെ പിടിച്ചെടുത്തു; യുവാവിനെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

Update: 2025-06-16 13:14 GMT

മലപ്പുറം: അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ യുവാവിനെ പൊക്കി എക്‌സൈസ്. കുഴിമണ്ണ മുണ്ടംപറമ്പ് മഠത്തില്‍ മുഹമ്മദ് ഷാഫി (34) ആണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 29 കുപ്പികളിലായി 14.5 ലിറ്റര്‍ മദ്യവും 5500 രൂപയും മദ്യ വില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പിടി ച്ചെടുത്തു.

അനധികൃത മദ്യവില്‍പ്പന നടത്തിയതിന് നേരത്തേയും മുഹമ്മദ് ഷാഫിക്കെതിരെ എക്‌സൈസിലും പോലീസിലും കേസുകൾ ഉണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News