വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടെ പരുങ്ങുന്നത് ശ്രദ്ധിച്ചു; പിന്നാലെ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് കുടുങ്ങി; കൈയ്യോടെ പൊക്കി എ​ക്സൈ​സ്; സംഭവം വാ​ള​യാറിൽ

Update: 2025-06-23 12:24 GMT

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 20 എം.​എ​ൽ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യുവാവിനെ അറസ്റ്റ് ചെയ്തു. തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ പൂ​ങ്കു​ന്നം ന്യൂ ​അ​ഗ്ര​ഹാ​രം ഇ​ൻ​ഡി​വ​ർ പ്ലാ​റ്റി​ലെ ശ്രീ​ജി​ത്ത് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​കാ​ര്യ എ​യ​ർ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ‍യ യു​വാ​വി​ൽ നി​ന്ന് ല​ഹ​രി വ​സ്തു പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് കു​പ്പി​ക​ളി​ലാ​യി​ട്ടാ​ണ് ക​ട​ത്തി കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് പാ​ല​ക്കാ​ട് റേ​ഞ്ച് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ​ൻ. മ​നോ​ജ​കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് പി.​എം. മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് ജി. ​പ്ര​ഭ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് കെ.​പി. രാ​ജേ​ഷ്, പി.​എ​സ്. മ​നോ​ജ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

Similar News