വാഹന പരിശോധനക്കിടെ തോന്നിയ സംശയം; പെരുവയലിൽ യുവാവിനെ കഞ്ചാവും മെത്താംഫിറ്റമിനുമായി പിടികൂടി; കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-07-06 12:55 GMT
കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ യുവാവിനെ കഞ്ചാവും മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തു. പെരുവയൽ സ്വദേശി ഹർഷാദ്.കെ.പി (26) എന്നയാളാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്താംഫിറ്റമിനും 1.64 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ സംശയം തോന്നി പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആഷിക്ക് ഷാനും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രവേശ്.എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്ദീപ്, വിപിൻ, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, റനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബഷീർ എന്നിവരും ഉണ്ടായിരുന്നു.