ലോഡ്ജിലും ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു; വീണത് വിവാഹ വാഗ്ദാനത്തില്‍; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Update: 2025-07-13 16:12 GMT

കണ്ണൂര്‍: തൃശൂർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് വെള്ളയില്‍ പോലീസ് പിടികൂടിയത്.

ഡ്രൈവറായ പ്രതി കണ്ണൂര്‍ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പ്രധാന പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ എടക്കാട് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News